അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

27
Published sign on a wooden table in a room

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലേക്ക് 2020 വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സുകൾക്ക് അപേക്ഷകർ സമർപ്പിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. അലോട്ട്‌മെന്റ് ലഭിച്ചവർ നിർദ്ദിഷ്ട ഫീസ് ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലൂടെ ചെല്ലാൻ മുഖേനയോ ഡിസംബർ 30 നകം അടച്ച് പ്രവേശനം നേടണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

NO COMMENTS