സൗ​ദി അ​റേ​ബ്യ​യി​ല്‍ എ​ല്ലാ ​ഭാ​ഗ​ങ്ങ​ളി​ലും ഇ​ള​വ്

81

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ച സ്ഥ​ല​ങ്ങ​ളി​ലും മ​ക്ക​യി​ലും ഒ​ഴി​കെ രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ​ഭാ​ഗ​ങ്ങ​ളി​ലും ഇ​ള​വ് അ​നു​വ​ദി​ച്ചു. ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ഇ​ന്ന് മു​ത​ല്‍ മെ​യ് 13 വ​രെ ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്.

ചി​ല്ല​റ മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍, നി​ര്‍​മാ​ണ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യൊ​ക്കെ ഈ ​സ​മ​യം തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാം. എ​ന്നാ​ല്‍ ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഏ​പ്രി​ല്‍ 29 മു​ത​ലാ​ണ് ഇ​ള​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ക.കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ര്‍​ഫ്യൂ​വി​​ൽ രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് ഇ​ള​വ്.

മ​ക്ക​യി​ലും കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ച സ്ഥ​ല​ങ്ങ​ളി​ലും മാ​ത്ര​മാ​ണി​നി 24 മ​ണി​ക്കൂ​ര്‍ ക​ര്‍​ഫ്യൂ. രാ​ജ്യ​ത്തെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ക​ര്‍​ഫ്യൂ ഇ​ള​വ് ബാ​ധ​ക​മാ​ണ്.

NO COMMENTS