നാടിനും നാട്ടുകാർക്കും ഗുണം ചെയ്യുന്ന ഒരു കൂട്ടം യുവാക്കളുടേതാണ് കാസറഗോഡ് ബംബ്രാണയിലെ അൽ- അൻസാർ ചാരിറ്റി കൂട്ടായ്മ

411

കാസറഗോഡ് വാട്സാപ്പും ഫേസ്ബുക്കും വെറും നേരം പോക്കിനായി ഉപയോഗിക്കു മ്പോൾ ഈ അപ്ലിക്കേഷൻ എങ്ങനെ നാടിനും നാട്ടുകാർക്കും ഗുണം ചെയ്യുന്ന രീതിയിലാകാണം എന്ന ചിന്തകളോടെ ബംബ്രാണയിലെ സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്ന നൂറിൽപ്പരം യുവാക്കൾ നാല് വർഷങ്ങൾക്ക് മുമ്പ് ഒരു ഓൺലൈൻ സംവിധാനത്തിലൂടെ തയ്യാറാക്കിയ ബൃഹത്തായ ഒരു കൂട്ടായ്മയാണ് അൽ- അൻസാർ ചാരിറ്റികൂട്ടായ്മയിലെ ജീവ കാരുണ്യ പ്രവർത്തനം

വിശപ്പിന്റെ വിളിയാളമെത്തുമ്പോള്‍ കയ്യില്‍ കിട്ടുന്നതെന്തും ഭക്ഷിക്കാനാണ് മനുഷ്യര്‍ ശ്രമിക്കാറുള്ളത്. എന്നാൽ വിശപ്പ് സഹിക്കാനാവാതെ ഭക്ഷണം മുന്നിലുണ്ടെങ്കിലും കാശില്ലാത്തതു കാരണം കഴിക്കാൻ പറ്റാത്തൊരവസ്ഥ അനുഭവിക്കുന്ന മനുഷ്യർ ഇന്ന് ധാരാളമാണ്. രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ, പഠനത്തിൽ കഴിവുണ്ടായിട്ടും പഠനോപകരണങ്ങൾ വാങ്ങാൻ കഴിവില്ലാത്തവർ, ചോർന്നൊലിക്കുന്ന കൂരയുമായി കഴിയുന്നവർ തുടങ്ങി നാട്ടിൽ കഷ്ടത അനുഭവിക്കുന്നവർ ഒരു കൈ സഹായം എന്ന നിലയിലാണ് അൽ അൻസാർ ചാരിറ്റി പ്രവർത്തിക്കുന്നതെന്ന് ബംബ്രാണ യുവാക്കൾ നെറ്റ് മലയാളം ന്യൂസിനോട് പറഞ്ഞു

കൂട്ടായ്മയുടെ പ്രാരംഭ കാലം മുതൽ നിർധാരരായ കുടുംബങ്ങളെ കണ്ടെത്തി മുടങ്ങാതെ നിത്യോപയോഗ ഭക്ഷണസാധനങ്ങൾ നൽകിവരുന്നു. നിർധന പെൺകുട്ടികളുടെ വിവാഹം ,ഭവന നിർമ്മാണം ചികിത്സാ ധന സഹായം സാമ്പത്തിക സഹായങ്ങൾ തുടങ്ങിയ കാരുണ്യപ്രവർത്തനങ്ങൾ അർഹതപ്പെട്ടവർക്ക് ഇതിനോടകം നടത്താൻ സാധിച്ചു.

ഇത്തരം കാരുണ്യപ്രവർത്തനങ്ങൾക്ക് നാട്ടിലും വിദേശത്തുമുള്ള സ്നേഹ നിധികളായ സംരംഭകർ സഹായിച്ചും . വാർഷിക പരിപാടികളിൽ മിച്ചം വരുന്ന തുകകൾ ഇവയൊക്കെയാണ് തുണയായത്. സഹായിച്ചവർക്കും പടച്ചതമ്പുരാൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുന്നതിലേക്ക് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു അൽ അൻസാർ ചാരിറ്റി കൂട്ടായ്മായിലെ ഒരു കൂട്ടം ചെറുപ്പക്കാർ.

ബി എം അഷ്റഫ് ബാപ്പങ്ങയാണ് അൽ അൻസാർ ചാരിറ്റി കൂട്ടായ്‌മയുടെ പ്രസിഡന്റ് ,പി.കെ ആരിഫ് പാട്ടം ജനറൽ സെക്രട്ടറിയും അന്തുവളപ്പ് ട്രഷററുമാണ്..

കഴിഞ്ഞ കാലങ്ങളിൽ മുഴുവൻ പരിപാടികളും ഏറ്റെടുത്ത് വിജയിപ്പിച്ച മുഴുവൻ ദേശ സ്നേഹികൾക്കും ഒരിക്കൽകൂടി കൈകോർക്കണമെന്ന് അൻസാർ ചാരിറ്റി കൂട്ടായ്മ യുവാക്കൾ അഭ്യർത്ഥിക്കുന്നു. 2019 ഒക്ടോബർ 26 മുതൽ 29 വരെ പ്രഗല്ഭരായ സഖാഫി മതപണ്ഡിതന്മാർ സാമൂഹിക സാംസ്കാരിക നായകൻമാർ തുടങ്ങിയവർ സംബന്ധിക്കുന്നു നാലാം വാർഷിക പരിപാടി സംഘടിപ്പിക്കുകയാണ്2020 നും നിരവധി പദ്ധതികൾ ഏറ്റെടുത്തു നടത്താൻ അൽ അൻസാർ ആഗ്രഹിക്കുകയാണ് അതിനായുള്ള അർഹതയുടെ അപേക്ഷകളും ലഭിച്ചിട്ടുണ്ട് ഇതിൽ തന്നെ നിത്യ ഉപയോഗ ഭക്ഷണ കിറ്റുകൾ നൽകേണ്ട പത്തോളം വീടുകൾ ഇനിയുമുണ്ട് ഭവനനിർമ്മാണം സഹായം വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ വരും വർഷത്തിൽ ഞങ്ങൾ ആഗ്രഹിക്കുകയാണ്.

NO COMMENTS