ആധാര്‍ സേവങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കിയ അക്ഷയ കേന്ദ്രങ്ങള്‍ കരിമ്പട്ടികയില്‍

191

ന്യൂഡല്‍ഹി: ആധാര്‍ സേവങ്ങള്‍ക്ക് അമിത നിരക്ക് ഇൗടാക്കിയ 49000 അക്ഷയ കേന്ദ്രങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അമിത നിരക്ക് ഈടാക്കുന്ന കൂടുതല്‍ സ്ഥാപനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ അവരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( യുഐഡിഎഐ) അറിയിച്ചു.
കരിമ്പട്ടികയില്‍പെടുത്തുന്നവരില്‍ നിന്ന് അരലക്ഷം രൂപ പിഴയും ഈടാക്കും. മുന്‍പ് പിഴയായി പതിനായിരം രൂപയാണ് ഈടാക്കിയിരുന്നത് പിന്നീട് അത് അരലക്ഷം രൂപയാക്കി മാറ്റുകയായിരുന്നു.