സുപ്രീംകോടതി വിധിയിൽ ആശങ്ക വേണ്ടെന്ന് എ. കെ. ബാലൻ

208

തിരുവനന്തപുരം : വനാവകാശ നിയമ പ്രകാരം വനഭൂമികൾ തിരിച്ചുപിടിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി എ. കെ. ബാലൻ. വനപ്രദേശത്ത് നിലവിൽ താമസിക്കുന്ന ആദിവാസി സമൂഹത്തെ ഒഴിപ്പിക്കേണ്ടിവരും. 894 അപേക്ഷകൾ മാത്രമാണ് കേരളത്തിൽ നിരസിക്കപ്പെട്ടത്. ഒഴുപ്പിക്കപ്പെടുന്ന ആദിവാസികൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തൊട്ടാകെ 10 ലക്ഷത്തോളം പട്ടിക വർഗ വിഭാഗക്കാർ 2006 ലെ സുപ്രീം കോടതി വിധി പ്രകാരം ഒഴുപ്പിക്കപ്പെടാവുന്ന സാഹചര്യത്തിലാണ് ഈ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിലൂടെ ഭൂമി പ്രശ്നം പരിഹരിക്കുന്ന ആദ്യത്തെ സംസ്ഥാനാമായി കേരളം മാറും.
സർക്കാർ 1000 ദിവസം തികയ്ക്കുന്നത്തിന്റെ ഭാഗമായി ഫെബ്രുവരി 27 ബുധനാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 1000 യുവ കലാപ്രതിഭകൾക്ക് വജ്രജൂബിലി ഫെല്ലോഷിപ്പ് നൽകുന്നതിന് സംഭാവന സർഗോത്സവം സംഘടിപ്പിക്കുന്നു. ആനി ദിവസം വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം നിർവഹിക്കും.

NO COMMENTS