നടിയുടെ പേരു പരാമര്‍ശിച്ച കേസ് : മൊഴി രേഖപ്പെടുത്തിയ ശേഷം അജു വര്‍ഗീസിന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു

307

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേരു പരാമര്‍ശിച്ച കേസില്‍ നടന്‍ അജു വര്‍ഗീസിന്റെ മൊഴി രേഖപ്പെടുത്തി. കളമശേരി സി.ഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അജുവിന്റെ മൊഴി എടുത്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം അജുവിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരിക്കുകയാണ്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ അതിനുശേഷം പരിഗണിക്കുമെന്നും പൊലീസ് അറിയിച്ചു. കുറ്റം അജു വര്‍ഗീസ് സമ്മതിച്ചതായും പിന്നീട് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പ് തിരുത്തിയതായും പോലീസ് വ്യക്തമാക്കി. സമൂഹമാധ്യമത്തില്‍ ദിലീപിനെ പിന്തുണച്ച്‌ എഴുതിയ കുറിപ്പില്‍ നടിയുടെ പേര് പരാമര്‍ശിച്ചതിന് അജു വര്‍ഗീസിനെതിരേ പോലീസ് നേരത്തേ കേസെടുത്തിരുന്നു. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് നേരത്തെ ക്ഷമാപണം നടത്തിയിരിന്നു.