മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

184

പത്തനംതിട്ട: ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ഹണി ട്രാപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കെ ജയചന്ദ്രനില്‍ നിന്നും വിശദീകരണം തേടാനും യൂണിയന്‍ തീരുമാനിച്ചു. മംഗളത്തിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച കൊച്ചിയിലെ മംഗളം മാധ്യമ പ്രവര്‍ത്തകന്‍ മിഥുന്‍ പുല്ലുവഴിയോടും വിശദീകരണം ആരായും.
മിഥുനെതിരെ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയ്ക്ക് പരാതി നല്‍കിയിരുന്നു. മംഗളത്തിനെതിരേയും ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും നടക്കുന്ന പൊലീസ് അതിക്രമങ്ങളെ യൂണിയന്‍ അപലപിച്ചു. യൂണിയന്‍ അംഗത്വം ഒഴിയാന്‍ സന്നദ്ധനാണെന്ന് മംഗളം പത്രപ്രവര്‍ത്തകര്‍ വഴി അജിത്ത്കുമാര്‍ യൂണിയനെ അറിയിച്ചിരുന്നു. ചാനല്‍ സിഇഒ ആയതോടെ സാങ്കേതികമായി അജിത്ത്കുമാറിന്റെ യൂണിയന്‍ അംഗത്വം ഇല്ലാതാകുമായിരുന്നു. എന്നാല്‍ ഇതുവരെ യൂണിയന്‍ അദ്ദേഹത്തെ ഒഴിവാക്കിയിരുന്നില്ല.

NO COMMENTS

LEAVE A REPLY