അജയ് മാക്കന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

250

ന്യൂഡല്‍ഹി: അജയ് മാക്കന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഫലം നിരാശപകരുന്നതാണെന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നതായും ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ നയിച്ച മാക്കന്‍ വ്യക്തമാക്കി. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. അതിനാല്‍ ആ സ്ഥാനത്ത് നിന്ന് ഞാന്‍ രാജി വെക്കുന്നു.’ അജയ് മാക്കന്‍ പറഞ്ഞു. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സ്ഥാനങ്ങള്‍ ഏറ്റെടുക്കാതെ സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോപറേഷനുകളിലെ 270 സീറ്റുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ് എത്തിയത്.

NO COMMENTS

LEAVE A REPLY