നാല് ജില്ലകളിൽ എയർസ്ട്രിപ്പ് പരിഗണനയിൽ: മുഖ്യമന്ത്രി പിണറായി വിജയൻ

120

തിരുവനന്തപുരം : ഇടുക്കി, വയനാട്, കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ എയർസ്ട്രിപ്പ് സ്ഥാപിക്കുാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്റെ പ്രായോഗികതലത്തിലേക്കു കടക്കുന്നതേയുള്ളൂ. ശബരിമല തീർഥാടകർക്കുമാത്രമല്ല, തിരുവല്ല, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും നിർദിഷ്ട ശബരിമല വിമാനത്താവളം പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും ഗണ്യമായ വർധനവുണ്ട്. അതുകൊണ്ടുതന്നെ പുതിയ വിമാനത്താവളം നിലവിലുള്ളവരെ ബാധിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കണ്ണൂർ വിമാനത്താവളത്തിൽ പ്രതീക്ഷിച്ച നിലയിൽ യാത്രക്കാർ കൂടിയിട്ടുണ്ട്്. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദപരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവിലുള്ള വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ സർവീസുകൾ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി ഇതു സംബന്ധിച്ച് നിരന്തരം ചർച്ചകൾ നടക്കുന്നുണ്ട്. മന്ത്രാലയം ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.മഴക്കാലത്ത് താമരശ്ശേരി ചുരം റോഡ് തകരാ റാവുന്നതിനാൽ വയനാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെടുന്നത് പതിവായിട്ടുണ്ട്. ഇതു പരിഹരിക്കാൻ വയനാട്ടി ലേക്കു ബദൽപ്പാത നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

തുരങ്കപാതയായിരിക്കും ഇത്. കണ്ണൂർനിന്ന് വയനാട്ടിലേക്ക് മറ്റൊരു പാത നിർമിക്കാനുള്ള നിർദേശവും സർക്കാരിന്റെ മുന്നിലുണ്ട്. വയനാട് റോഡ് വികസനം ഈ രീതിയിൽ വന്നാൽ വിനോദസഞ്ചാരവും വലിയതോതിൽ വളരും. തീരദേശ, മലയോരഹൈവേകളുടെ നിർമാണം പുരോഗമി ക്കുകയാണ്. അടുത്തവർഷം ഇവ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഇപ്പോഴത്തെ മഴ കഴിഞ്ഞാൽ ഡിസംബർ മുതൽ മേയ് വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ നല്ലരീതിയിൽ തീർത്ത് പൂർവസ്ഥിതിയിലാക്കും. പൊതുമരാമത്ത് റോഡുകൾ മാത്രമല്ല പഞ്ചായത്ത് റോഡുകളും ഇതിൽ ഉൾപ്പെടും. ഒപ്പം പൊതുമരാമത്ത് വകുപ്പ് പുതിയ ചില വലിയ പ്രവൃത്തികൾ ഏറ്റെടുത്തു പൂർത്തിയാക്കും. കോവളം-ബേക്കൽ ദേശീയജലപാതയിലൂടെ അടുത്തവർഷം സഞ്ചരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് 25-30 കി.മീ ഇടവിട്ട് ഒരു ടൂറിസ്റ്റ് കേന്ദ്രം ഉണ്ടാവും. അവിടെ പ്രാദേശിക കലാരൂപങ്ങളും നാടൻ ഭക്ഷണവും മറ്റും ആസ്വദിക്കാനാവും. പ്രാദേശികസംരംഭങ്ങളെ ഇത് പ്രോത്സാഹിപ്പിക്കും. കൊച്ചി വാട്ടർമെട്രോ അന്താരാഷ്ട്ര നിലവാരത്തിലാണ്് നിർമിക്കാൻ ശ്രമിക്കുന്നത്.

തലശേരി-മൈസൂർ റെയിൽപ്പാത യാഥാർഥ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കർണാടകവുമായി ഇതേപ്പറ്റി ചർച്ച നടന്നുവരികയാണ്. ചില പ്രശ്‌നങ്ങൾ ബാക്കിയുണ്ട്. അതും പരിഹരിക്കാൻ കഴിയും എന്ന പ്രതീക്ഷിക്കുന്നു. ഈ പാത വലിയ മാറ്റം ഉണ്ടാക്കും. കണ്ണൂർ വിമാനത്താവളം കൂടി വന്നതോടെ കുടക് മുതലുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടും.

കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽപ്പാതയ്ക്ക് പണം ഒരു തടസ്സമാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. 66.000 കോടി രൂപയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. പണം കണ്ടെത്താനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾത്തന്നെ പണം മുടക്കാൻ പലരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ പാതയിൽ കാസർകോട് മുതൽ തിരൂർ വരെ ഈ പാത സമാന്തരമായാണ് പോകുന്നത്.

തിരൂർ മുതൽ പാത വ്യതിചലിച്ച് പോകും. അത് പുതിയ കേന്ദ്രങ്ങൾ വികസിക്കുന്നതിന് ഇടയാക്കും. ഈ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ ഉണ്ടാവും. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ സമഗ്രമായ പുനരധി വാസപദ്ധതികൾ ഉണ്ടാവും, അടിസ്ഥാനസൗകര്യവികസനം പൊതുവളർച്ചയുടെ ഏറ്റവും വലിയ ഘടകമാണ്. സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യവികസനം ആഗ്രഹിച്ച രീതിയിൽ നടപ്പിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോഡ,് റെയിൽവികസനത്തിനുള്ള പദ്ധതികളെ പരിസിഥിതിയുടെ പേരിൽ എതിർക്കുന്നത് സാധാരണക്കാരുടെ യാത്രാസൗകര്യം വികസിക്കുന്നതിനെ തടസ്സപ്പെടുത്തലാണെന്ന് കെ.ബി.ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു. പുതിയ റോഡും റെയിലും വന്നാൽ പ്രയോജനം കിട്ടുന്നത് സമ്പന്നർക്കല്ല, സാധാരണക്കാർക്കാണെന്നും ഗണേഷ്് കുമാർ പറഞ്ഞു.

കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ വി.അജിത് കുമാർ, കൊച്ചി ശാസ്ത്ര, സാങ്കേതിക സർവകലാശാലയിലെ ഗവേഷക എമി വർക്കി, നാഷണൽ ടൂറിസം അഡൈ്വസറി കൗൺസിൽ അംഗം എബ്രഹാം ജോർജ്, തിരുവനന്തപുരം റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ മുൻ എം.ഡി അനിൽകുമാർ പണ്ടാല, സംരംഭക വീണ ഗിൽ എന്നിവർ പങ്കെടുത്തു. ജോൺ ബ്രിട്ടാസാണ് അവതാരകൻ.

NO COMMENTS