പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​മേ​ഖ​ല അ​ട​ച്ച​തോ​ടെ എ​യ​ര്‍ കാ​ന​ഡ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു.

186

ന്യൂ​ഡ​ല്‍​ഹി: എ​യ​ര്‍ കാ​ന​ഡ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. പാ​ക്കി​സ്ഥാ​ന്‍ അ​വ​രു​ടെ വ്യോ​മ​മേ​ഖ​ല അ​ട​ച്ച​തോ​ടെ​യാ​ണ് എ​യ​ര്‍ കാ​ന​ഡ സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​ത്. എ​യ​ര്‍ കാ​ന​ഡ വ​ക്താ​വാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ വാ​ന്‍​കൂ​വ​റി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള മ​റ്റൊ​രു വി​മാ​നം ടോ​റോ​ണ്ടോ​യി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു.

ടോ​റോ​ണ്ടോ​യി​ല്‍​നി​ന്നും വാ​ന്‍​കൂ​വ​റി​ല്‍​നി​ന്നും ഡ​ല്‍​ഹി​ക്ക് ദി​നേ​ന​യു​ള്ള സ​ര്‍​വീ​സു​ക​ളും ആ​ഴ്ച​യി​ല്‍ നാ​ലു ദി​വ​സ​മു​ള്ള ടോ​റോ​ണ്ടോ-​മും​ബൈ സ​ര്‍​വീ​സു​മാ​ണ് താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് എ​യ​ര്‍ കാ​ന​ഡ വ​ക്താ​വ് ഇ​സ​ബ​ല്ലെ ആ​ര്‍​ഥ​ര്‍ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ അ​ഞ്ച് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം പാ​ക്കി​സ്ഥാ​ന്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ലാ​ഹോ​ര്‍, മു​ള്‍​ട്ടാ​ന്‍, ഫൈ​സ​ലാ​ബാ​ദ്, സി​യാ​ല്‍​കോ​ട്ട്, ഇ​സ്ലാ​മാ​ബാ​ദ് എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് പാ​ക്കി​സ്ഥാ​ന്‍ അ​ട​ച്ച​ത്. ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര, ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ളെ​ല്ലാം റ​ദ്ദാ​ക്കി. ആ​ളു​ക​ളെ​യും പൂ​ര്‍​ണ​മാ​യി ഒ​ഴി​പ്പി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യും അ​ഞ്ച് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ചി​രു​ന്നു. ജ​മ്മു കാ​ഷ്മീ​രി​ലെ മൂ​ന്നും പ​ഞ്ചാ​ബി​ലെ ര​ണ്ടും വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് ഇ​ന്ത്യ അ​ട​ച്ച​ത്. ലേ, ​ജ​മ്മു, ശ്രീ​ന​ഗ​ര്‍, പ​ത്താ​ന്‍​കോ​ട്ട്, അ​മൃ​ത്സ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഇ​ന്ത്യ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യ​ത്.

NO COMMENTS