പന്നീര്‍ശെല്‍വത്തിന്റെ സഹോദരനെ അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കി

211

ചെന്നൈ : തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പന്നീര്‍ശെല്‍വത്തിന്റെ സഹോദരനെ അണ്ണാ ഡി.എം.കെയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് ഒ.രാജയെ പുറത്താക്കിയത് . മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പന്നീര്‍ശെല്‍വവും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഒ. രാജക്കെതിരെ നടപടിയെടുത്ത കാര്യം വ്യക്തമാക്കിയത്. തേനി ജില്ലയിലെ പെരിയകുളം പഞ്ചായത്തിലെ മുന്‍ പ്രസിഡന്റാണ് രാജ. രാജയുമായി യാതൊരു ബന്ധവും പാടില്ലെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി.

NO COMMENTS