തമിഴ്നാട്ടില്‍ ദിനകരന്‍ ക്യാമ്പിലെ 18 എംഎല്‍എമാരെ അയോഗ്യരാക്കി

192

ചെന്നൈ: തമിഴ്നാട്ടില്‍ ടിടിവി ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എ മാരെ അയോഗ്യരാക്കി. വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അയോഗ്യരാക്കി പ്രഖ്യാപിച്ചത്. ഇതോടെ, നിയമസഭയില്‍ എടപ്പാടി പളനി സ്വാമിക്ക് ഭൂരിപക്ഷമാകും. ദിനകരന്‍ പക്ഷത്തിലെ 21 പേരില്‍ ഇനി ശേഷിക്കുന്നത് മൂന്ന് പേര്‍ മാത്രമാണ്. അയോഗ്യരാക്കിയ നടപടി നിയമപരമായി നേരിടുമെന്ന് ദിനകരന്‍ പക്ഷം അറിയിച്ചു.