ഇന്ന് മുതല്‍ മാര്‍ച്ച്‌ ഒന്ന് വരെ അഗസ്ത്യാര്‍കൂട യാത്ര

154

തിരുവനന്തപുരം: ഇന്ന് മുതല്‍ മാര്‍ച്ച്‌ ഒന്ന് വരെയാണ് അഗസ്ത്യാര്‍കൂട യാത്ര നടക്കുന്നത്.ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഗസ്ത്യാര്‍കൂട യാത്രക്ക് ഇത്തവണ മുതല്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 100ല്‍ പരം സ്ത്രീകളാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച്‌ പാസ് നേടിയത്. പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തില്‍ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത. വരും ദിവസങ്ങളിലും കൂടുതല്‍ സ്ത്രീകള്‍ അഗസ്ത്യമല കയറാന്‍ എത്തുന്നുണ്ട്.സ്ത്രീകള്‍ കയറുന്നതില്‍ കാണി വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാല്‍ തടയില്ല. ഗോത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ബോണക്കാട് ഇന്ന് പ്രതിഷേധ യജ്ഞം നടത്തും.

NO COMMENTS