ടി20യില്‍ ആദ്യ ബൗളറാകാന്‍ ഒരുങ്ങുന്നു അഫ്ഗാന്‍ സ്പിന്നര്‍ റഷീദ് ഖാന്‍.

222

സിഡ്‌നി: ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറാകാന്‍ ഒരുങ്ങുകയാണ് അഫ്ഗാന്‍ സ്പിന്നര്‍ റഷീദ് ഖാന്‍.ഈ വര്‍ഷം ഇതുവരെ 92 വിക്കറ്റുകളാണ് റഷീദ് നേടിയത്. ഇതോടെ ഇപ്പോള്‍ തന്നെ ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബഹുമതി റഷീദിന് സ്വന്തമാണ്.

നിലവിലെ റെക്കോര്‍ഡ് 2016ല്‍ 87 വിക്കറ്റുകള്‍ വീഴ്ത്തിയ ഡ്വെയ്ന്‍ ബ്രാവോയുടെ പേരിലായിരുന്നു. എന്നാല്‍ ബ്രാവേ 72 മത്സരങ്ങളില്‍ നിന്ന് ഇത്രയും വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ വെറും 57 മത്സരങ്ങളിലാണ് അഫ്ഗാന്‍ സ്പിന്നര്‍ 92 പേരെ പുറത്താക്കിയത്. 2018ല്‍ ഏഴ് ടി20 ലീഗുകളിലാണ് റഷീദ് ഖാന്‍ കളിച്ചത്.

എന്തൊക്കെ തന്നെയായാലും നിലവില്‍ ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന റഷീദിന് അനായാസം ഈ നേട്ടത്തിലെത്താനാകും എന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

NO COMMENTS