കാബുളിലെ ശിയ പള്ളിയില്‍ ചാവേറാക്രമണം

189

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബുളിലെ ശിയ പള്ളിയില്‍ ചാവേറാക്രമണം. ഖാല നജറയിലെ ഇമാം സാമന്‍ പള്ളിയിലേക്ക് ചാവേര്‍ അതിക്രമിച്ചു കയറി പൊട്ടിത്തെറിക്കുകയായിരുന്നു. വെള്ളിയാഴ്ച നമസ്കാരത്തിന് ധാരാളം ആളുകള്‍ പള്ളിയിലെത്തിയ സമയത്താണ് ആക്രമണം നടന്നത്. മൂന്നു പേര്‍ പള്ളിയിലേക്ക് അതിക്രമിച്ച്‌ കയറി വെടിവയ്ക്കുകയായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ചാവേര്‍ സ്ഫോടനം നടക്കുകയായിരുന്നു. പള്ളിയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ പൊലീസ് ശ്രമം തുടരുന്നുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തില്‍ ആളപായമുള്ളതായി പൊലീസ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

NO COMMENTS