അഫ്ഗാനിസ്ഥാനില്‍ തീവ്രവാദി ആക്രമണത്തില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു

244

അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനിലെ സാര്‍-ഇ-പുള്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. ഷിയാ മുസ്ലീമുകള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണിത്. ഗ്രാമത്തിലേക്കെത്തിയ തീവ്രവാദികള്‍ സുരക്ഷാ ഉദ്യാഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും നേരെ വെടി വെക്കുകയായിരുന്നു. ഐസിസ് -താലിബാന്‍ തീവ്രവാദി സംഘങ്ങളാണ് ആക്രണത്തിന് പിന്നിലെന്ന് പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു. ഏറ്റമുട്ടലില്‍ ഏഴ് അഫ്ഗാന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഖനി ആക്രമണത്തെ അപലപിച്ചു.