അഫ്ഗാനിസ്ഥാനില്‍ യുഎസ് വ്യോമാക്രമണത്തില്‍ നാലു ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

255

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യുഎസ് വ്യോമാക്രമണത്തില്‍ നാലു ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഷെയ്ഖ് സിയായുള്ള, മുലാവി ഹുബൈദ്, ഹാജി ഷിറുള്ള, അസദുള്ള എന്നിവരാണ് കൊല്ലപ്പെട്ടത്. ജൂലൈ 11-ന് കുനാര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് യുഎസ് അറിയിച്ചു.
അഫ്ഗാനില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്. ഐഎസ് ഭീകരര്‍ക്ക് എതിരായ പോരാട്ടം ശക്തമായി മുന്നോട്ട് പോകുകയാണെന്നും യുഎസ് കമാന്‍ഡര്‍ ജോണ്‍ നിക്കോള്‍സണ്‍ പ്രസ്താവനക്കുറിപ്പില്‍ പറഞ്ഞു.