എഡിജിപി ബി.സന്ധ്യ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചത് തെറ്റെന്ന് അഡ്വക്കേറ്റ് ജനറല്‍

313

കൊച്ചി : സൗമ്യ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി.സന്ധ്യ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചത് തെറ്റെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ്. കേസില്‍ അഭിഭാഷകരെ സഹായിക്കാനാണ് സന്ധ്യയെ ഡല്‍ഹിയ്ക്ക് അയച്ചതെന്നും എന്നാല്‍, കട്ജുവിനെ സന്ദര്‍ശിച്ചത് സര്‍ക്കാരിന്‍റെ അറിവോടെയല്ലെന്നും അത് തികച്ചും വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും എജി വ്യക്തമാക്കി. കേസില്‍ കട്ജു സുപ്രീംകോടതിയെ വിമര്‍ശിച്ചത് വിവാദമായി നിലനില്‍ക്കേ ആയിരുന്നു എഡിജിപിയുടെ സന്ദര്‍ശനം. എഡിജിപിയ്ക്ക് പുറമേ വിചാരണക്കോടതിയില്‍ സൗമ്യ വധക്കേസ് പരിഗണിച്ച ജഡ്ജി കെ.രവീന്ദ്രബാബു കട്ജുവിനെ കണ്ടതിനെയും എജി വിമര്‍ശിച്ചു. മാധ്യമങ്ങളില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും ഇത്തരം കീഴ്വഴക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും എജി വിമര്‍ശിച്ചു.

NO COMMENTS

LEAVE A REPLY