ചാലക്കുടി രാജീവ് വധക്കേസ്‌ : കുറ്റം ചെയ്തിട്ടില്ലെന്ന് അഡ്വ. സി.പി.ഉദയഭാനു

325

ചാലക്കുടി: ചാലക്കുടി രാജീവിന്റെ കൊലപാതകത്തില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അഡ്വ. സി.പി.ഉദയഭാനു. ചക്കര ജോണിയും രഞ്ജിത്തുമാണ് എല്ലാം ചെയ്തതെന്നും അവര്‍ക്ക് നിയമോപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉദയഭാനു പറഞ്ഞു. രാജീവിനെ ബന്ദിയാക്കാന്‍ അവര്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്നും, എന്നാല്‍ കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പണം തിരിച്ചുപിടിക്കാന്‍ രാജീവിന്റെ സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഉദയഭാനു മൊഴി നല്‍കി. ഇന്നലെ തൃപ്പൂണിത്തുറയിലെ ബന്ധുവീട്ടില്‍നിന്ന് ഉദയഭാനുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. കീഴടങ്ങാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

NO COMMENTS