അടൂർ ഗോപാലകൃഷ്ണനെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചു

0
61

തിരുവനന്തപുരം : പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്‌സിന്റെ അധ്യക്ഷനായി നിയമിച്ച് സർക്കാർ ഉത്തരവായി.

നിലവിലുള്ള ചെയർമാൻ ആർ. ഹരികുമാറിന്റെ നിയമനക്കാലയളവ് പൂർത്തിയായതിനെ തുടർന്നാണ് പുതിയ നിയമനം.സിനിമാ ദൃശ്യകലാ രംഗങ്ങളിലെ പരിശീലനത്തിനും പഠന ഗവേഷണങ്ങൾക്കുമായി കേരള സർക്കാർ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി അടൂർ ഗോപാലകൃഷ്ണൻ സ്ഥാനമേൽക്കുന്നതിലൂടെ സ്ഥാപനം ആദരിക്കപ്പെട്ടിരി ക്കുന്നുവെന്നും, സ്ഥാപനത്തെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള നർണായക ചുവടുവയ്പ്പാണിതെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ അറിയിച്ചു.