സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം

181

കാസര്‍കോട്: ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍, കേരള സര്‍ക്കാര്‍ അംഗീകരിച്ച മൂന്നു സ്‌പോര്‍ട്‌സ് ഡിവിഷനുകളായ ജി എച്ച് എസ് എസ് ചായ്യോത്ത്, കാസര്‍കോട് ജി വി എച്ച് എസ് എസ,് കുന്നംകുളം, തൃശൂര്‍, പത്തനംതിട്ട ജി എച്ച്് എസ് എസ് എന്നിവിടങ്ങളിലേക്ക് ജനുവരി 28 ന് പെരിയ നവോദ
യില്‍ നടന്ന കുട്ടികളുടെ ജില്ലാതല തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പറ്റാത്ത കുട്ടികള്‍ക്ക് ഇന്ന്( ജനുവരി 31 ന് ) കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് വെസ്റ്റ് ഹില്‍, ഫെബ്രുവരി മൂന്നിന് മലപ്പുറം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ഫെബ്രുവരി നാലിന് പാലക്കാട് മേരി കോളേജ് ഗ്രൗണ്ട്, ഫെബ്രുവരി അഞ്ചിന് തൃശൂര്‍ സെന്റ് തോമസ് തോപ്പ് സ്റ്റേഡിയം, ഫെബ്രുവരി ആറിന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം, ഫെബ്രുവരി ഏഴിന് ആലപ്പുഴ എസ് ഡി വി ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഫെബ്രുവരി 10ന് കോട്ടയം നെഹ്റു സ്റ്റേഡിയം, ഫെബ്രുവരി 11 ന് ഇടുക്കി കാല്‍വരി സ്‌കൂള്‍ ഗ്രൗണ്ട്, ഫെബ്രുവരി 12ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, ഫെബ്രുവരി 13ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, ഫെബ്രുവരി 14ന് കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ നേരിട്ടോ, ഓണ്‍ലൈന്‍ ആയോ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് http://gvrsportsschool.org/talenthunt എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇ -മെലില്‍ ലഭിക്കുന്ന വിവരങ്ങളുടെ കോപ്പി ഹാജരാക്കണം.ഫോണ്‍: 9446027890,9447481702 ,9037246001

NO COMMENTS