ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജുകളില്‍ എന്‍ ആര്‍ ഐ സീറ്റുകളിലേക്കുള്ള പ്രവേശനം

62

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ആറ് എന്‍ജിനിയറിംഗ് കോളജുകളിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ എന്‍ആര്‍ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ http://ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ കോളജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ജൂലൈ 17ന് രാവിലെ 10 മുതല്‍ ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചു വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് നിര്‍ദിഷ്ട അനുബന്ധങ്ങളും 600 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സലിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനു മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം.

വിശദവിവരങ്ങള്‍ ഐഎച്ച്ആര്‍ഡി വെബ്‌സൈറ്റായ www.ihrd.ac.in, ഇ-മെയില്‍ ihrd.itd@gmail.com മുഖാന്തിരം ലഭ്യമാണ്. കോളജുകള്‍: എറണാകുളം (04842575370, 8547005097), ചെങ്ങന്നൂര്‍ (04792451424, 8547005032), അടൂര്‍ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേര്‍ത്തല (04782553416, 8547005038).

NO COMMENTS