കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം

27

തിരുവനന്തപുരം : കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡിയുടെ അപ്ലൈഡ് സയൻസ് കോളേജുകളിൽ പുതുതായി അനുവദിച്ച ബിരുദ കോഴ്‌സുകളിലേക്ക് 50 ശതമാനം സീറ്റുകളിൽ പ്രവേശന ത്തിന് അപേക്ഷ ക്ഷണിക്കുന്നു.

അടൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി ഫിസിക്‌സ് ആന്റ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫോൺ: 04734 224076, 8547005045, മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.കോം ഫിനാൻസ്, ഫോൺ: 0479 2304494, 0479 2341020, 8547005046, കാർത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.കോം ഫിനാൻസ്, ഫോൺ: 04792485370, 04792485852, 8547005018 എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.ihrd.ac.in ൽ ലഭിക്കും. അപേക്ഷാഫോം രജിസ്‌ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി – പട്ടികവർഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

NO COMMENTS