കുടിവെള്ള ക്ഷാമം നേരിടാന്‍ കൂടുതല്‍ ജലസ്രോതസുകള്‍ ഉപയോഗപ്പെടുത്തും

218

കാസറഗോഡ് : വരള്‍ച്ചയെ പ്രതിരോധിക്കുന്നതിന് ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ വിജയം കാണുന്നു. നവീകരിച്ച ജലസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിനൊപ്പം അനധികൃത ജലചൂഷണത്തിന് തടയിടാനും ജില്ലാഭരണകൂടത്തിന് സാധിച്ചു. മുന്‍വര്‍ഷങ്ങളില്‍ 10 ജലസേചന പദ്ധതികളില്‍ നിന്നായി 1.30 ലക്ഷം പേര്‍ക്ക് കുടിവെള്ളം എത്തിച്ചു.

ഹരിത കേരള മിഷന്‍ വഴി നിര്‍മാണം നടത്തിയ 5 കുളങ്ങളെയും ജലവിതരണത്തിനായി ഉപയോഗപ്പെടുത്തി ജലവിതരണം കാര്യക്ഷമമാക്കും. വേനലില്‍ കുടിവെള്ള വിതരണത്തിനായി ജല അതോറിറ്റിയും പൂര്‍ണ സജ്ജമാണ്.
അനുമതിയില്ലാതെ കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പുഴകളില്‍ കിണര്‍ കുത്തിയും മറ്റും ജലചൂഷണം നടത്തുന്നവര്‍ക്കെതിരെയും നടപടികള്‍ എടുത്തതും ജലദൗര്‍ലഭ്യം കുറയ്ക്കുന്നതിന് സഹായിച്ചു. നേരത്തെ നിലവിലുള്ള 328 കിയോസ്‌കുകള്‍ക്ക് പുറമെ കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചും ജലവിതരണം നടത്തും.

NO COMMENTS