നടി മേനക സുരേഷ് സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയിൽ

84

നടി മേനക സുരേഷും സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയിൽ .ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാന്‍ സാധ്യത. കുമ്മനം രാജശേഖരന്‍ നേമത്തും വി.വി രാജേഷ് വട്ടിയൂര്‍ക്കാവിലുമായിരിക്കും മത്സരിക്കുക.സുരേഷ് ഗോപി മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും . പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും കഴക്കൂട്ടത്ത് ടി.പി സെന്‍കുമാറും മത്സരിച്ചേക്കുമെന്നാണ് സൂചന.

അതേസമയം തൃശൂര്‍ അതിരൂപത ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷിയും വി.മുരളീധരനും ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. പൊതുകാര്യങ്ങളാണ് സംസാരിച്ചതെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ഇരുകൂട്ടരും വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന നേതൃത്വം കൈമാറുന്ന പട്ടികയില്‍ കേന്ദ്ര പാര്‍ലമെന്‍ററി കമ്മറ്റി അന്തിമ തീരുമാനമെടുക്കും.

NO COMMENTS