നടി മഞ്ജു വാര്യര്‍ പോലീസില്‍ മൊഴി നല്‍കി.

212

തൃശ്ശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ നല്‍കിയ പരാതിയില്‍ നടി മഞ്ജു വാര്യര്‍ പോലീസില്‍ മൊഴി നല്‍കി. പരാതിയില്‍ തനിക്കെതിരേ സമൂഹമാധ്യങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്നും താന്‍ മോശക്കാരിയാണെന്ന് പ്രചരിപ്പിച്ചു വെന്നു നടി മഞ്ജു വാര്യര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന് മൊഴി നല്‍കി .

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ശ്രീകുമാര്‍ മേനോനെതിരേതൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരേ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നതായി സൂചന ലഭിച്ചിരുന്നു.

ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.ശ്രീകുമാര്‍ മേനോനില്‍നിന്ന് തനിക്ക് വധഭീഷണിഉണ്ടെന്നും മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു. ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരില്‍ക്കണ്ടാണ് മഞ്ജു പരാതി നല്‍കിയത്.

ഒടിയന്‍ സിനിമയുടെ നിര്‍മാണ കാലംമുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു.വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക.

NO COMMENTS