നടിയെ ആക്രമിച്ച സംഭവത്തില്‍ ഇന്ന് വൈകിട്ട് ഉന്നതതല യോഗം

308

കൊച്ചി: യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ആലുവ പൊലീസ് ക്ലബ്ബിലാണ് ഇന്ന് വൈകിട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത്. ഐജി ദിനേശ് കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം. കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയെ കുറിച്ച്‌ യോഗം വിശദമായി ചര്‍ച്ച ചെയ്യും. മലയാള സിനിമയിലെ വമ്ബന്മാര്‍ ഉള്‍പ്പെട്ട കേസിലെ അറസ്റ്റ് അടക്കമുള്ള കാര്യവും യോഗം വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് കണ്ടെത്തിയ വിവധ കാര്യങ്ങള്‍ പരിശോധിച്ച്‌ അറസ്റ്റിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അതേസമയം കേസ് നിര്‍ണായക വഴിത്തിരവിലായതോടെ ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. പ്രമുഖരായ വക്കീലന്മാരെ മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിനായി സമീപിച്ചു കഴിഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി മേഴ്സി കുട്ടിയമ്മ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ആലുവാ പൊലീസ് ക്ലബ്ബില്‍ ഉന്നത തല യോഗം ചേരാന്‍ ഒരുങ്ങുന്നത്.