​നടിയെ അക്രമിച്ച കേസ് ; കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

19

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ ഇന്ന് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ ഹാജരാകും. കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തി യായിട്ടുള്ളത്. കഴിഞ്ഞ മാസം​ കേസിലെ മാപ്പുസാക്ഷിയെ അറസ്റ്റ്​ ചെയ്​തു കോടതിയില്‍ ഹാജരാക്കി യിരുന്നു.

​കേസിലെ പത്താം പ്രതിയും മാപ്പുസാക്ഷിയുമായ വിഷ്​ണുവിനെ അറസ്റ്റ്​ ചെയ്​തത്​ വിചാരണക്ക്​ ഹാജരാകാ ത്തതിനെ തുടര്‍ന്നാണ്.കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട്​ നടന്‍ ദിലീപിന്​ കത്തെഴുതിയതിന്​ സാക്ഷിയാണ്​ വിഷ്​ണുവെന്നാണ്​ പൊലീസ്​ പറയുന്നത്​. എന്നാല്‍ പിന്നീട്​ തനിക്കറിയാ വുന്ന മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്താന്‍ സന്നദ്ധനാണെന്നും തന്നെ മാപ്പ്​ സാക്ഷിയാക്ക ണമെന്നും വിഷ്​ണു ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം മാപ്പ്​സാക്ഷിയാക്കുകയും പ്രതിക്ക്​ ജാമ്യം നല്‍കുകയും ചെയ്​തിരുന്നു. പക്ഷെ വിചാരണ നടപടികള്‍ തുടങ്ങിയപ്പോള്‍ വിസ്​താരത്തിന്​ ഹാജരാകാന്‍ സമന്‍സ്​ അയച്ചെങ്കിലും വിഷ്​ണു ഹാജരായിരുന്നില്ല.

2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം തേടിയിരുന്നു. സുപ്രീം കോടതി 2021 ആഗസ്റ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് മൂലം നടപടികള്‍ തടസപ്പെട്ടെന്ന് വിചാരണ കോടതി കത്തില്‍ പറയുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മേയില്‍ ആഴ്ച കളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നല്‍കിയത്. കേസില്‍ 300ലധികം സാക്ഷികളാണ് ഉള്ളത്.കഴിഞ്ഞ മേയില്‍ കാവ്യ കോടതിയില്‍ ഹാജരായിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.

NO COMMENTS