യുവതിക്ക് നേരെ ആസിഡ് ആക്രമണം – അക്രമി യുവതിയുടെ മുന്‍ ഭര്‍ത്താവ്

137

കോഴിക്കോട്: കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്തു യുവതിയെ ആഡിസ് ഒഴിച്ച ശേഷം അക്രമി യുവതിയെ കുത്തി പരുക്കേല്‍പ്പിച്ചു . യുവതിയുടെ മുന്‍ ഭര്‍ത്താവ് സുഭാഷ് എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.

കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ച്‌ പിന്തുടര്‍ന്നെത്തിയ ആക്രമി യുവതിയെ തടഞ്ഞുനിര്‍ത്തി ആസിഡൊഴിക്കുകയായിരുന്നു. യുവതി അലറിക്കരഞ്ഞതോടെ കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ അക്രമി കുത്തുകയായിരുന്നു. കുത്തേറ്റ യുവതി താഴെ വീണു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമി രക്ഷപെട്ടു. ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. യുവതിക്ക് നേരെ ഭീഷണിയുണ്ടായിരുന്നുവെന്ന് പിതാവ് ബാലകൃഷ്ണന്‍ പറയുന്നു. സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ ഭര്‍ത്താവ് ഭീഷണി മുഴക്കിയിരുന്നതായും പിതാവ് ആരോപിക്കുന്നു.

സംഭവസ്ഥലത്ത് നിന്നും കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ യുവതിയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കാരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS