നെല്ലിയാമ്പതിയില്‍ കാര്‍ കെ‍ാക്കയിലേയ്ക്കു മറിഞ്ഞു

214

പാലക്കാട് • നെല്ലിയാമ്പതിയിലേയ്ക്ക് പേ‍ാകുകയായിരുന്ന പെരിന്തല്‍മണ്ണയില്‍ നിന്നുള്ള അഞ്ചംഗസംഘം സഞ്ചരിച്ച കാര്‍ കെ‍ാക്കയിലേയ്ക്കു മറിഞ്ഞു. അഞ്ചുപേര്‍ക്കു പരുക്കേറ്റു. പേ‍ാത്തുണ്ടിയില്‍ നിന്ന് നെല്ലിയാമ്പതിയിലേയ്ക്കുളള വഴിയില്‍ വ്യൂപേ‍ായിന്റിനുസമീപം ഒന്‍പതേ‍ാടെയാണ് ആഡംബര കാര്‍ 60 താഴ്ചയുള്ള കെ‍ാക്കയിലേയ്ക്കു മറിഞ്ഞത്. മുന്‍പിലെ കാറില്‍ പേ‍ാകുകയായിരുന്ന സുഹൃത്തുക്കള്‍ പിന്നിലുള്ള കാര്‍ മറിയുന്നത് കണ്ണാടിയിലൂടെ കണ്ട ഉടന്‍ വാഹനം നിര്‍ത്തി ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന പെരിന്തല്‍ മണ്ണ സ്വദേശികളായ സെല്‍മാന്‍(27), നജീബ്, (25)ജാസീം(20), റിയാസ്(26), നിയയാസ്( 23) എന്നിവരെ നിസാര പരുക്കുകളേ‍ാടെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY