ദേശീയ പാതയില്‍ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞ് രണ്ടുപേര്‍ക്കു പരുക്ക്

201

തളിപ്പറമ്ബ്• ദേശീയ പാതയില്‍ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞു രണ്ടു പേര്‍ക്കു പരുക്കേറ്റു. തൃച്ചംബരം ബെവ്കോ ഔട്ട്ലെറ്റിനു സമീപം ഇന്നു രാവിലെ ഏഴു മണിയോടെയാണ് അപകടം. പരുക്കേറ്റ ലോറി ഡ്രൈവര്‍ കര്‍ണാടക ഉട്ടപ്പാടി മുജീബ് (31), സഹായി ടി.എ.റഷീദ്(45) എന്നിവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്കു മത്സ്യം കൊണ്ടുപോയി തിരിച്ചു വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ കലുങ്കിന്റെ ഭിത്തി ഇടിച്ചു തകര്‍ത്ത ശേഷമാണു ലോറി തോട്ടിലേക്കു മറിഞ്ഞത്.

NO COMMENTS

LEAVE A REPLY