സ്കൂ​ട്ട​റി​ല്‍ ബ​സ് ഇ​ടി​ച്ച്‌ അ​ച്ഛ​നും മ​ക​ളും മ​രി​ച്ചു.

200

പ​ത്ത​നം​തി​ട്ട: സ്കൂ​ട്ട​റി​ല്‍ ബ​സ് ഇ​ടി​ച്ച്‌ പ​ത്ത​നം​തി​ട്ട​യി​ല്‍ അ​ച്ഛ​നും മ​ക​ളും മ​രി​ച്ചു. കോ​ന്നി അ​രു​വാ​പ്പു​ലം സ്വ​ദേ​ശി പ്ര​സാ​ദ് (52), മ​ക​ള്‍ അ​നു പ്ര​സാ​ദ് (18) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കോ​ന്നി എ​ലി​യ​റ​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം.

ഇ​രു​വ​രും കോ​ന്നി​യി​ല്‍ പോ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും​വ​ഴി ക​ണ്ണ​ന്‍ എ​ന്ന സ്വ​കാ​ര്യ ബ​സ്‌ ഇ​വ​രു​ടെ സ്കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​നു സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ബി​എ​സ് സി അ​വ​സാ​ന​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് അ​നു. പ്ര​സാ​ദ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്നു നാ​ട്ടി​ലെ​ത്തി​യ​ത്.

NO COMMENTS