കുമിളിയിൽ ജീപ്പും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

151

കുമളി : കുമിളിയിൽ ജീപ്പും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. അണക്കരയ്ക്കു സമീപം കടശ്ശിക്കടവിൽ ജീപ്പും കാറും കൂട്ടിയിടിച്ചാണ് ആറുപേർക്കു പരിക്കേറ്റത്. ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരേ വന്ന കാറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ജീപ്പ് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന പാമ്പനാർ സ്വദേശികളായ മൂന്നുപേർക്കും പുളിയൻമല സ്വദേശികളായ മൂന്നു ജീപ്പ് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NO COMMENTS