ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 14 പേര്‍ മരിച്ചു

165

ഉത്തരകാശി : ഉത്തരാഖണ്ഡില്‍ മിനി ബസ് കൊക്കയിലേക്കു മറിഞ്ഞ് 14 പേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. ഉത്തരകാശി ജില്ലയിലെ സന്‍ഗ്ലായിക്കു സമീപം തിങ്കളാഴ്ച വൈകിട്ടാണു ബസ് 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞത്. ഗംഗോത്രി ക്ഷേത്രത്തിലെ പൂജയില്‍ പങ്കെടുത്തു മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്‌.

NO COMMENTS