തമിഴ്‌നാട്ടില്‍ വാഹനാപകടം ; നാല് മലയാളികള്‍ മരിച്ചു

182

നാമക്കല്‍ : തമിഴ്‌നാട്ടില്‍ ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. അപകടത്തില്‍ 15പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന്‍ ഷിബു വര്‍ഗീസ് (10) റിജോ, സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്.
നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചായിരുന്നു അപകടമുണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.

NO COMMENTS