കോട്ടയത്ത് സ്കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു ; വിദ്യാർത്ഥികൾക്കുൾപ്പടെ നിരവധി പേര്‍ക്ക് പരിക്ക്

170

കോട്ടയം : കോട്ടയത്ത് സ്കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്കുൾപ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോട്ടയം രാമപുരത്താണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിന്റെ ബസ് ഒരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന 17 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ രാമപുരത്തെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS