പിതാവ്‌ ഓടിച്ച കാർ കയറി ദുബായിൽ മലയാളി കുടുംബത്തിലെ കുഞ്ഞ്‌ മരിച്ചു

224

ദുബായ് ∙ പിതാവ്‌ ഓടിച്ച കാർ അബദ്ധത്തിൽ ദേഹത്ത് കയറി മലയാളി കുടുംബത്തിലെ കുഞ്ഞ്‌ മരിച്ചു. തൃശൂർ പുന്നയൂർകുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകൾ സമ (ഒന്നര വയസ്സ്) ആണ്‌ മരിച്ചത്‌. ​

ഇന്നലെ രാവിലെ പത്തരയോടെ ഹൂർഅൽഅൻസിലെ വില്ലയിലായിരുന്നു അപകടം. കുഞ്ഞ്‌ നിലത്ത്‌ വീണ്‌ കിടക്കുന്നത്‌ അറിയാതെ കാർ പാർക്കിങ്ങിൽ നിന്ന് പുറകോട്ട്‌ എടുത്തപ്പോൾ ദേഹത്ത്‌ കയറുകയായിരുന്നു. വിവാഹം കഴിഞ്ഞ്‌ ഏറെ നാളത്തെ ചികിൽസക്ക്‌ ശേഷം ഉണ്ടായ കുഞ്ഞാണ്‌ മരിച്ചത്‌.