മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി അഞ്ച് പേര്‍ മരിച്ചു

211

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കണ്ടെയിനര്‍ ട്രക്ക് പാഞ്ഞ് കയറി അഞ്ച് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങു കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍ നിന്നു വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ട്രക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

NO COMMENTS