മധ്യപ്രദേശില്‍ ട്രക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു

251

മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ സോന്‍ നദിക്ക് മുകളിലുള്ള പാലത്തില്‍ നിന്ന് ട്രക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഹനത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സിന്‍ഗ്രുളിയില്‍ നിന്ന് സിദ്ധിയിലേക്ക് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. 60-70 അടി താഴ്ചയിലേക്കാണ് ട്രക്ക് പതിച്ചത്. ട്രക്ക് പുറത്തെടുക്കാന്‍ ശ്രമം നടക്കുകയാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും ജില്ലാ കലക്ടറും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

NO COMMENTS