ചെന്നൈയിൽ വാഹനാപകടം ; മലയാളിയടക്കം നാലു പേര്‍ മരിച്ചു

314

ചെന്നൈ: നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് മലയാളി യുവതിയടക്കം നാല് ഐ.ടി. ജീവനക്കാര്‍ മരിച്ചു. രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയ്ക്കടുത്ത് ചെങ്കല്‍പ്പേട്ടിനടുത്താണ് അപകടം ഉണ്ടായത്. ഒറ്റപ്പാലം കല്ലുവഴി മേലേവടക്കേമഠത്തില്‍ എം.വി. മുരളീധരന്‍ നായരുടെ മകള്‍ ഐശ്വര്യ, ആന്ധ്ര സ്വദേശിനി മേഘ (23), തിരുപ്പൂരിലെ ദീപന്‍ ചക്രവര്‍ത്തി (22), നാമക്കലിലെ പ്രശാന്ത്കുമാര്‍ (23) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിനി അഖില, ചെന്നൈയിലെ ശരത് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS