കൊട്ടാരക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ലോറി ഇടിച്ച് പോലീസുകാരന്‍ മരിച്ചു ; രണ്ടു പേരുടെ നില ഗുരുതരം

190

കൊട്ടാരക്കര : വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ലോറി ഇടിച്ച് പരിക്കേറ്റ ഒരു പോലീസുകാരന്‍ മരിച്ചു. പോലീസ് ഡ്രൈവറാണ് മരിച്ചത്. കുത്തൂര്‍ എസ്ഐ വേണുഗോപാല്‍ ദാസ്, എഴുകോണ്‍ എഎസ്ഐ അശോക് എന്നിവര്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരതമാണ്. എം.സി റോഡില്‍ കൊട്ടാരക്കരയ്ക്ക് അടുത്ത് കുളക്കടയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പൊലീസുകാര്‍ക്കിടിയിലേക്കാണ് ലോറി പാഞ്ഞുകയറുകയായിരുന്നു. കൊട്ടാരക്കര നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറി അപകട ശേഷം നിര്‍ത്താതെ പോയെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഗുരുതരാവസ്ഥയിലുള്ള പൊലീസുകാര്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

NO COMMENTS