പിക്കപ്പ് വാനിന്‍റെ ടയര്‍ ഊരിത്തെറിച്ചു; എട്ടു വയസുകാരി മരിച്ചു

212

തളിപ്പറമ്പ്: ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്‍റെ ടയര്‍ ഊരിത്തെറിച്ച്‌ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന എട്ടു വയസുകാരി മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.കുറുമാത്തൂര്‍ പൊക്കുണ്ടില്‍ ഇന്നു രാവിലെയായിരുന്നു സംഭവം. പൊക്കുണ്ടിലെ ഇസ്ത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും രാവിലെ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു കുട്ടികള്‍. പൊക്കുണ്ടിലെ അഷറഫിന്‍റെ മകള്‍ ഹന്ന ഫാത്തിമയാണ് മരിച്ചത്. പരിക്കേറ്റ ഹസ്നയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇരട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിന്‍റെ പിന്നിലെ ടയറാണ് ഊരിത്തെറിക്കുകയും കുട്ടിയുടെ ദേഹത്ത് പതിക്കുകയുമായിരുന്നു.തളിപ്പറന്പ് എ എസ് ഐ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. പിക്കപ്പ് വാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.