സൗദി അറേബ്യയിൽ വാഹനാപകടം ; 10 പേർ കൊല്ലപ്പെട്ടു

332

ജിസാൻ : സൗദി അറേബ്യയിലെ ജിസാൻ നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ 8 ബംഗ്ലാദേശികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന സമയത്തുതന്നെ എട്ട് ബംഗ്ലാദേശികളും, മറ്റ് രണ്ടുപേർ ആശുപത്രിയിൽ കൊണ്ടുപോകുന്നവഴിക്കാണ് മരിച്ചതെന്നും ജിദ്ദയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. ജിസാൻ പ്രവിശ്യയുടെ തെക്കുഭാഗത്തുള്ള സമ്മത്ത് , അൽഖരത്ത് എന്നിവിടങ്ങളിലേക്കുള്ള റോഡിലാണ് അപകടം നടന്നത്. ബംഗ്ലാദേശികൾ ബസിൽ അവരുടെ ജോലിസ്ഥലത്തേയ്ക്ക് പോകുമ്പോൾ ബസ് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.

NO COMMENTS