താനൂരില്‍ ചരക്ക് ലോറി വീട്ടിലേക്ക് പാഞ്ഞുകയറി അച്ഛനും മകളും മരിച്ചു

271

മലപ്പുറം: താനൂരില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി വീട്ടിലേക്ക് പാഞ്ഞുകയറി അച്ഛനും മകളും മരിച്ചു. വൈലത്തൂര്‍ ഇട്ടിലാക്കല്‍ സ്വദേശി രാമന്‍ കുട്ടി (60) സൗമ്യ (26) എന്നിവരാണ് മരിച്ചത്. താനൂര്‍ കളരിപ്പടിയിലായിരുന്നു സംഭവം.