രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു

195

ജയ്പൂര്‍: രാജസ്ഥാനിലെ സവായി മധോപൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ബസ് നദിയിലേക്ക് മറിയുകയായിരുന്നു. പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS