ചേര്‍ത്തലയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

266

ചേര്‍ത്തല: ചേര്‍ത്തലയിലെ ദേശീയ പാതയില്‍ പതിനൊന്നാം മൈലില്‍ വോള്‍വോ ബസ് കാറിലിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. തണ്ണീര്‍മുക്കം സ്വദേശി ഹരീഷ്, കഞ്ഞിക്കുഴി സ്വദേശി ശിവറാം എന്നിവരാണ് മരിച്ചത്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

NO COMMENTS