സൗദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

230

മനാമ : സൗദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ബമലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂര്‍ പയ്യന്നൂര്‍ കരിപ്പാള്‍ പെരുമ്ബടവ് അജിത് എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് അപകടം. വൈകിട്ടാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓഡി കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം. ഡ്രൈവര്‍ പ്രസാദ്, വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. മൃതദേഹങ്ങള്‍ സല്‍വ ആശുപത്രി മോര്‍ച്ചറിയില്‍. പരിക്കേറ്റവരില്‍ ഒരാള്‍ അല്‍ ഹസ ആശുപത്രിയിലും മറ്റൊരാള്‍ സല്‍വ ആശുപത്രിയിലും ചികിത്സയിലാണ്.

NO COMMENTS