ലോ​റി​ക്ക് പി​ന്നി​ല്‍ കാ​റി​ടി​ച്ച്‌ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

214

ചാ​ല​ക്കു​ടി : നി​ര്‍​ത്തി​യി​ട്ടിരുന്ന ലോ​റി​ക്ക് പി​ന്നി​ല്‍ കാ​റി​ടി​ച്ച്‌ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രാ​ജ​ഗി​രി കോ​ള​ജി​ലെ എം​ബിഎ വിദ്യാര്‍ത്ഥികളായ കോ​ട്ട​യം വ​ട്ടു​കു​ളം സ്വ​ദേ​ശി വ​ല്ലാ​ട്ട് പി​മ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ (21), കോ​ട്ട​യം നെ​ടു​ങ്കു​ന്നം തെ​ങ്ങു​മൂ​ട്ടി​ല്‍ ക്രി​സ്റ്റി മാ​ത്യു ഫി​ലി​പ്പ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചെ​ങ്ങ​ന്നൂ​ര്‍ ആ​ഞ്ഞി​ലി​ചു​വ​ട് തെ​ങ്ങും​ത​റ​യി​ല്‍ ബ്ലെ​യ്സ​ണ്‍ പി. വ​ര്‍​ഗീ​സ് (26), പൂ​വ​ത്തു​ശേ​രി പാ​റ​ക്ക​ട​വ് ഇ​രി​ന്പ​ന്‍ ജോ​ഫി മാ​ത്യു (24) എ​ന്നി​വ​രെ കാ​ക്ക​നാ​ട് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. പ​രി​ക്കേ​റ്റ ബ്ലെ​യ്സ​ണ്‍ പി. ​വ​ര്‍​ഗീ​സി​ന്‍റെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്.