പത്തനംതിട്ടയില്‍ ടൂറിസ്റ്റ് ബസ് കാറില്‍ ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു

210

പത്തനംതിട്ട: പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു.
ചെങ്ങറ സ്വദേശി അഭിലാഷ്, മല്ലശേരി സ്വദേശി സേതു എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇലന്തൂരിനു സമീപം ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.