ദേവീകുളം സബ് കളക്ടര്‍ പി ആര്‍ പ്രേംകുമാര്‍ സഞ്ചരിച്ച കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു

214

മൂന്നാര്‍: ദേവീകുളം സബ് കളക്ടര്‍ പി ആര്‍ പ്രേംകുമാര്‍ സഞ്ചരിച്ച കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. . അപകടം നടക്കുമ്ബോള്‍ സബ് കളക്ടറും ഗണ്‍മാനും മാത്രമായിരുന്നു കാറില്‍. ഇരുവര്‍ക്കും നിസാര പരുക്കേറ്റു.. മൂന്നാര്‍-മറയൂര്‍ റോഡില്‍ വാഗവര ഫാക്ടറിക്ക് സമീപമാണ് സംഭവം സബ് കളക്ടറും ഗണ്‍മാനും തലനാരിഴക്ക് രക്ഷപ്പെട്ടു അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൂന്നാറില്‍ നിന്നും ചിന്നാറിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.